കെ.ജി.എം.ഒ.എ വൈക്കം താലൂക്കിൻ്റെ പൊതുയോഗം 14/03/19 വ്യാഴാഴ്ച്ച വൈക്കം ഗ്രാൻ മാസ് ഹാളിൽ വച്ച് താലൂക്ക് കൺവീനർ ഡോ.സുശാന്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു.
വൈക്കം താലൂക്കിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിന്ന് ഇരുപതോളം അംഗങ്ങൾ പങ്കെടുത്തു.
വൈക്കം താലൂക്ക് ആശുപത്രി യൂണിറ്റ് കൺവീനർ ഡോ. ഷീബ .എസ്.കെ സ്വാഗതമാശംസിച്ചു. ജില്ലാ സെക്രട്ടറി ഡോ. പ്രവീൺ .എം പബ്ലിക്ക് ഹെൽത്ത് കേഡറിനെ കുറിച്ച് വിശദീകരിച്ചു.
താലൂക്കിലെ ഈ വർഷത്തെ അംഗത്വ വിതരണോത്ഘാടനം വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡോ.ഗീത.കെ.നായർക്ക് അംഗത്വം പുതുക്കി നൽകി കൊണ്ട് ,മുൻ എഡിറ്റർ ഡോ.വിനോദ്.പി നിർവ്വഹിച്ചു.
വൈക്കം ഐ.എം.എ പ്രസിഡണ്ട് ഡോ.അലക്സ് തോമസ് ഐ.എം.എ സ്കീമുകളെ കുറിച്ച് വിശദീകരിച്ചു.
ഐ .എം .എ അംഗത്വമില്ലാത്ത കെ .ജി എം .ഒ .എ അംഗങ്ങളെ ഐ. എം .എ അംഗത്വമെടുപ്പിക്കുവാനുളള ജില്ലാ ഘടകത്തിൻ്റെ തീരുമാനമനുസരിച്ച് ഡോ അരുൺ ഐ. എം .എ അംഗത്വം എടുക്കുകയുണ്ടായി.
തുടർന്ന് അംഗങ്ങൾ സംസാരിക്കുകയും
ഡോ രാജ് കൃഷണൻ്റെ നന്ദി പ്രകാശനത്തോടെ യോഗം പരിസമാപിക്കുകയും ചെയ്തു.