എറണാകുളം ജില്ലാ ജനറൽ ബോഡി 09-6-2019 നു ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ചു നടന്നു. ജന്നറൽ ബോഡിയോട് അനുബന്ധിച്ച് നിപ്പ വൈറസിനെ കുറിച്ച് ഒരു interactive session നടത്തി.
ബഹുമാനപ്പെട്ട ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി ആശംസാ പ്രസംഗം നടത്തി. ജില്ലയിൽ ഒരു നിപ്പ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി നിയന്ത്രണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും അംഗങ്ങൾക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. ഈ interactive session ൽ പൂനെ NIV യിലെ Dr Rima Rakeshkumar Sahay, WHO consultants ആയ Dr Shibu Balakrishnan, Dr Rakesh P S, കഴിഞ്ഞ വർഷം കോഴിക്കോട് ഉണ്ടായ Nipah outbreak നിയന്ത്രണ വിധേയമാക്കിയതിൽ നല്ല പങ്കു വഹിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ emergency medicine വിഭാഗം മേധാവി Dr Chandni R, കോഴിക്കോട് DPM Dr Naveen A, കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ Dr Gopakumar R S, ഈ വർഷം കൊച്ചിയിൽ രോഗം കണ്ടു പിടിച്ച ടീമിൽ ഉണ്ടായിരുന്ന Neurologist Dr Sandeep Padmanabhan എന്നിവർ പങ്കെടുത്തു.ഇവർ അംഗങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകി. അംഗങ്ങളുടെ സജീവമായ participation ഉണ്ടായിരുന്നു.Interactive session നു ശേഷം PPE യുടെ ശരിയായ ഉപയോഗത്തെ കുറിച്ച് Dr Rima Rakeshkumar Sahay യുടെ supervision ൽ demonstration cum hands- on training നടത്തി. ഇന്നത്തെ ഈ പരിപാടിയിൽ 150 ഓളം പേർ പങ്കെടുത്തു.