മാർച്ച് 8, 2019 ലോക വനിതാ ദിനം കൊല്ലം കെജിഎംഒഎ, വനിതാ വിംഗ് നിവേദിത,പ്രാഥമിക ആരോഗ്യ കേന്ദ്രം തലവൂർ എന്നിവരുടെ നേതൃത്വത്തിൽ തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തി. യോഗത്തിൽ കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാർ എസ്(മെഡിക്കൽ ഓഫീസർ,തലവൂർ പി.എച്ച് സി) അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെറിയാ സ്വാഗതം ആശംസിച്ചു. നിവേദിത പ്രസിഡന്റ് ഡോ.റീന വനിതാ ദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. നീന എസ് വി, പി.എച്.എൻ ശ്രീമതി. സാനി തോമസ്, ജെ. എച്. ഐ ശ്രീമതി. ഷീന എ, ആശാ വർക്കർ ശ്രീമതി. ലൈന എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സുരേഷ്കുമാർ നന്ദി പറഞ്ഞു.യോഗത്തിന് ശേഷം കെ ജി എം ഓ എ കൊല്ലം വനിതാ വിങ്ങ് നിവേദിത പ്രസിഡന്റ് കൂടിയായ കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.റീന ആരോഗ്യ പ്രവർത്തകർക്കും ആശാപ്രവർത്തകർക്കും സ്ത്രീകളിലെ അർബുദങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. അമ്പതോളം ആശാ-ആരോഗ്യ പ്രവർത്തകർ സംബന്ധിച്ചു.
പി. എച്. എൻ ശ്രീമതി ടാസ് ബീഗം ക്ലാസ്സിന് നന്ദി അർപ്പിച്ചു, ഡോ.റീനയ്ക്ക് phc യുടെയും കെജിഎംഒഎയുടെയും ഉപഹാരം കെ ജി എം ഓ എ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ അജയകുമാർ എസ്സ് സമർപ്പിച്ചു.മീറ്റിംഗ് 4 മണിയോടെ അവസാനിച്ചു.