സംഘടനയുടെ സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തി പിടിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം കെ.ജി.എം.ഒ.എ. വിഭാവനം ചെയ്യ്ത പദ്ധതിയാണ് ഡ്രൈവര്‍മാര്‍ക്ക് ജീവന്‍രക്ഷാ പരിശീലനം നല്‍കല്‍ . അതാത് മേഖലകളിലെ IMA ബ്രാഞ്ച്കളുമായ് സഹകരിച്ചു നടപ്പിലാക്കാന്‍ ആണ് ഉദേശിക്കുന്നത് . അതിന്റെ ഒരു പൈലെറ്റ് പ്രോഗ്രാമായി കൊട്ടാരക്കരIMAയുമായ് സഹകരിച്ച് കൊല്ലം കെ.ജി.എം.ഒ.എ കൊട്ടാരക്കര താലൂക്കിലെ ഡോക്ടര്മാര്‍ക്കായ് ഒരു ACLS ട്രെയിനിംഗ് 2019 മാര്‍ച്ച് 3ന് നടത്തി. തുടര്‍ന്ന് ജില്ലയിലെ എല്ലാ താലൂക്കിലും ടാക്സി, ഓട്ടോറിക്ഷ , ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ഓരോ BCLS ട്രെയിനിംഗ് കൊടുത്ത്, സംഘടനയുടെ ലേബലില്‍ ഫസ്റ്റ് റസ്പോണ്ടര്‍ ആക്കി സമൂഹസേവനത്തിന്റെ മറ്റൊരു ഏട് തുറക്കുക്കുകയാണ് നാം . തുടര്‍പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് എത്തുന്നു.