Association Day 2019

Association Day 2019

53-മത് അസോസിയേഷൻ ദിനം

            കെ.ജി.എം.ഒ.എ 53-മത്തെ അസോസിയേഷൻ ദിനം വരുന്ന ഏപ്രിൽ 17നു പത്തനംതിട്ട യില്‍ വച്ച് സമുചിതമായി കൊണ്ടാടുന്നു.  അന്നേ ദിവസം രാവിലെ 9 മുതൽ 5 വരെ സ്റ്റേറ്റ് കമ്മിറ്റിയും തുടർന്ന് അസോസിയേഷൻ ദിനാഘോഷങ്ങളുമാണ് നടത്തപ്പെടുന്നത്.
          കെ.ജി.എം.ഒ പത്തനംതിട്ട  ജില്ല കമ്മറ്റിയുടെ  നവീകരിച്ച കെ.ജി.എം.ഒ ബിൽഡിങ്ങിലെ എസ്സ്ക്യൂട്ടീവ് ഹാളിൽ വച്ചാണ് സ്റ്റേറ്റ് കമ്മറ്റി നടക്കുന്നത്. അതിനു ശേഷം പത്തനത്തിട്ട ഹിൽ പാലസ് ഹോട്ടലിൽ വച്ചു കെ.ജി.എം.ഒ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തു ചേരുകയും സാംസ്കാരിക ഉ പരിപാടികളും, രാത്രി ഭക്ഷണത്തോടും കൂടെ അസോസിയേഷൻ ദിനം സമുചിതമായി ആഘോഷിക്കുന്നതാണ്
         എല്ലാ കെ ജി എം ഒ എ കുടുംബാംഗങ്ങളേയും ഈ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു, പ്രത്യേക സഹകരണവും, സാന്നിധ്യവും പ്രതീക്ഷിക്കുന്നു.
          ട്രെയിനിൽ യാത്ര ചെയ്ത് വരുന്നവർക്ക് മുൻകൂർ അറിയിക്കുന്ന പക്ഷം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നു പരിപാടി നടക്കുന്ന സ്ഥലത്തേക്കും പിന്നീട് തിരിച്ചും  യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതാണ്. താമസ സൗകര്യം പത്തനത്തിട്ടയിൽ ഹോട്ടൽ ഹിൽസ് പാർക്കിലാണ്   ക്രമീകരിച്ചിരിക്കുന്നത്.
       യാത്രാ സൗകര്യം ആവശ്യമുള്ളവര്‍ ഡോ.ജ്യോതീന്ദ്രൻ ( +919947970079)ഡോ.മനോജ് (+918281153261 ) എന്നിവരെയും, താമസ സൗകര്യം വേണ്ടവർ ഡോ.ആശിഷ് (+919447983164, +919947970079 ) ഡോ.മാമ്മൻ ( +919496357047, +919037935045) എന്നിവരെയും ബന്ധപ്പെടെണ്ടതാണ്.

കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ 53 മത് “അസോസിയേഷൻ ഡേ” – സ്മരണികയിലേക്ക് രചനകൾ ക്ഷണിക്കുന്നു.

കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ 53 മത് “അസോസിയേഷൻ ഡേ” – 2019 ഏപ്രിൽ 17ന് പത്തനംതിട്ടയിൽ വച്ച് നടത്തപ്പെടുന്നു.

അസോസിയേഷൻ ദിനാചരണത്തോടനുബന്ധിച്ച് ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു. സ്മരണികയിലേക്ക് ലേഖനങ്ങളും കഥകളും കവിതകളും ചിത്രങ്ങളും കാർട്ടൂണുകളും സാദരം ക്ഷണിച്ചു കൊള്ളുന്നു. ഏവരുടെയും രചനകൾ 2019 ഏപ്രിൽ 7ന് മുൻപായി താഴെപ്പറയുന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിയുന്നു.

associationday2019souvenir@gmail.com