എറണാകുളം ജില്ലാ ജനറൽ ബോഡി 09-6-2019 നു ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ചു നടന്നു. ജന്നറൽ ബോഡിയോട് അനുബന്ധിച്ച് നിപ്പ വൈറസിനെ കുറിച്ച് ഒരു interactive session നടത്തി. ബഹുമാനപ്പെട്ട ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി ആശംസാ പ്രസംഗം നടത്തി. ജില്ലയിൽ ഒരു നിപ്പ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി നിയന്ത്രണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും അംഗങ്ങൾക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. […]
Category: Eranakulam
2019 മെയ് 3-ാം തിയതി ദൗത്യം 2020 ആരംഭി്ചു. ദുരന്തങ്ങളെ നേരിടാൻ, അത്യാഹിതങ്ങൾ കരുതലോടെ നേരിടാൻ അതിജീവനത്തിന്റെ പാഠങ്ങൾ നമ്മളിൽ നിന്നു തന്നെ തുടങ്ങണം. അതിനു വേണ്ട നൂതനവും സാങ്കേതികവുമായ അറിവുകൾ നമ്മുടെ അംഗങ്ങൾക്ക് പകർന്നു നൽകാനും ചിട്ടയായ പരിശീലനത്തിലൂടെ ഏത് സാഹചര്യത്തേയും ആത്മവിശ്വാസത്തോടെ നേരിടാൻ ഓരോരുത്തരേയും പ്രാപ്തരാക്കാനുമുള്ള പുതിയ ദൗത്യം. താലൂക്ക് അടിസ്ഥാനത്തിൽ പരിശീലകരെ കണ്ടെത്തി ജില്ലാതലത്തിൽ ദേശീയ നിലവാരത്തിലുള്ള പരിശീലനം നൽകി അവരിലൂടെ താലൂക്ക് തല പരിശീലന പരിപാടികൾ നടത്തി എല്ലാ അംഗങ്ങളേയും പരിശീലകരാക്കി […]
Women’s day Celebration 2019 – ” വഴിവിളക്കായ് ” അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു മാർച്ച് 9 ന് കെജിഎംഒഎ എറണാകുളം, എടത്തല SOS വില്ലേജിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ” വഴിവിളക്കായ് ” അഡിഷണൽ ഡി.എം .ഒ ഡോ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങ് അംഗങ്ങളുടെ പങ്കാളിത്ത ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഡോ. അനു സി കൊച്ചുകുഞ്ഞ്, ഡോ. മഞ്ജു രാജഗോപാൽ ,ഡോ. ഷീജ മിനുകൃഷ്ണൻ, ഡോ. ലിജാ ദിവാകരൻ, ഡോ. ഷീജ ശ്രീനിവാസ് […]