
അവധിക്കാലം ആഘോഷങ്ങളുടേതാണ്. ബാല്യകാല സ്മരണകളിൽ ഇന്നും ദീപ്തമായിട്ടുള്ളത് കളികൂട്ടുകാരുമൊത്തുള്ള അവധിക്കാലത്തെ കളികൾ തന്നെ. കാലം മാറി, അണുകുടുംബ വ്യവസ്ഥിതിയും, വേഗമേറിയ സാങ്കേതികതയുടെ തോളിലേറിയ യാന്ത്രികമായ ജീവിത രീതിയും നമ്മുടെ കുട്ടികളുടെ കളികളിലും ആസ്വാദനത്തിലും മാറ്റം വരുത്തിയിരിക്കുന്നു. പരസ്പരം പങ്കുവയ്ക്കലിലൂടെ, സാഹചര്യങ്ങളോട് പടവെട്ടി,നൈസർഗിക കഴിവുകളെ ഉണർത്തി ,ഒരു പൂവ് വിടരുന്ന പോലെ സ്വയം വികസിക്കേണ്ട കുഞ്ഞുങ്ങൾക്ക് ഇന്നതിനുള്ള അവസരമില്ല. ഈ സാഹചര്യത്തിലാണ് കെ.ജി.എം.ഒ.എ കോട്ടയം നമ്മുടെ കുട്ടികൾക്കായി ഒരു കളിവീട് ഒരുക്കിയത്. കുട്ടികളുടെ നൈസർഗിക കഴിവുകളെ പരിപോഷിപ്പിക്കുവാൻ, ക്ലാസ് […]