കെ. ജി. എം. ഓ. എ. കൊല്ലം ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിലെ യുണിറ്റ് മീറ്റിംഗ് സംയുക്തമായി ജില്ലാ ആശുപത്രി ടെലിമെഡിസിൻ ഹാളിൽ വെച്ച് നടത്തി. വിക്ടോറിയ യുണിറ്റ് കൺവീനർ ഡോ. അനു സ്വാഗതം പറഞ്ഞു. ജില്ലാ ആശുപത്രി യുണിറ്റ് കൺവീനർ ഡോ. അനുരൂപ് ശങ്കർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാർ എസ്, സെക്രട്ടറി ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെറിയ, ട്രഷറർ ഡോ. ജുനു വി, വൈസ് പ്രസിഡന്റ് ഡോ. അരുൺ എ ജോൺ, സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. കിരൺ കെ, കൾച്ചറൽ കമ്മറ്റി ചെയർമാൻ ഡോ. ജോസഫ് ഗോമസ് തുടങ്ങിയവർ സംസാരിച്ചു. 36 അംഗങ്ങൾ പങ്കെടുത്ത യോഗം 1:30pmന് ആരംഭിച്ചു, 3:30pmന് അവസാനിച്ചു.