News

Kerala Government Medical Officers' Association
%AM, %02 %270 %2015 %05:%Jun

Pothujana Aarogya Samrakshana Yatra 2015

KGMOA is organizing a Pothujana Aarogya Samrakshana Yatra from Kazargod to Thiruvanathapuram from June 15, 2015 to June 28, 2015.

 



1. സർക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക.

2. സർക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പു വരുത്തുക

3. ആവശ്യത്തിനു ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ ബോർഡ് മാത്രം മാറ്റിയുള്ള ആശുപത്രി നിലവാരം ഉയർത്തല്‍ അവസാനിപ്പിക്കുക.

4. ജില്ലാ – ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ (കാർഡിയോളജി, ന്യൂറോളജി മുതലായവ) ഏർപ്പെടുത്തുക.

5. സർക്കാര്‍ ആശുപത്രികളില്‍ 1965ലെ കണക്കനുസരിച്ചുള്ള തീരുമാനിച്ച ജീവനക്കാരുടെ എണ്ണം പരിഷ്ക്കരിച്ചു രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക.

6. അത്യാഹിത വിഭാഗങ്ങളില്‍ ആവശ്യത്തിനു ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചു 24 മണിക്കൂര്‍ സേവനം ഉറപ്പാക്കുക

7. ആദിവാസി – പിന്നോക്ക ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സമഗ്ര നയം ആവിഷ്കരിക്കുക

8. ഡോക്ടർമാരെ 17 മണിക്കൂര്‍ അടിമപ്പണി ചെയ്യിക്കുന്ന കരിനിയമം പിൻവലിക്കുക.

9. ഡോക്ടർമാരുടെ സേവന വേതന വ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കുക

10. നിലവിലുള്ള ആശുപത്രികള്‍ സംരക്ഷിച്ചു മാത്രം പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുക


സർക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളോടുള്ള ഗവണ്മെന്റിന്റെ അവഗണന അവസാനിപ്പിക്കുക.
ഡോക്ടർമാരുടെ മേല്‍ അമിത ജോലിഭാരം അടിച്ചേൽപ്പിച്ചു സർക്കാര്‍ സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നു.

പ്രതിഷേധിക്കുക.... പ്രതികരിക്കുക
---------
കേരള ഗവ: മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍
(KGMOA)