
KGMOA Thrissur Malayala Manorama Tribal Multi specialty Medical camp. 16.03.19 Marankode (Pala) , Chalakkudy
കെജിഎംഒഎ തൃശൂർ – മലയാള മനോരമ സംയോജിതമായി നടത്തുന്ന ട്രെബൽ മെഡിക്കൽ ക്യാമ്പ് 17.03.19 ഞായർ ചാലക്കുടി മാരാംകോട് എന്ന സ്ഥലത്ത് വെച്ച് നടന്നു.
വിദഗ്ധ ഡോക്ടർമാരായ ഡോ നവാസ്, ഡോ നോബി നെൽസൺ (മെഡിസിൻ) ഡോ സുമിൻ സുലൈമാൻ (ജനറൽ സർജറി) ഡോ രേണുക (ഗൈനക്കോളജി) ഡോ ലോഹിതാക്ഷൻ (പീഡിയാട്രിക്സ്) ഡോ അസീന ഇസ്മായിൽ (ഇഎൻടി) ഡോ നൈസി (ഡെർമറ്റോളജി) ഡോ പ്രീത (ഒഫ്താൽമോളജി) ഡോ വേണുഗോപാൽ വി.പി (സൈക്യാട്രി) ഡോ മിജേഷ്, ഡോ റാസിം (ഓർത്തോ) എന്നിവർ പങ്കെടുത്തു.
കെജിഎംഒഎ തൃശൂർ ക്യാമ്പ് സംഘാടക സമിതി അംഗങ്ങൾ ആയ ഡോ ബിനോജ് ജോർജ് മാത്യു, ഡോ ദിവ്യ അവിനാശ് എന്നിവരും സന്നിഹിതരായിരുന്നു. ഇരൂന്നുറോളം പേർ പങ്കെടുത്ത ക്യാമ്പ് രാവിലെ പത്ത് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിച്ചു.



