
ആയിരത്തിനു മുകളിൽ പേർ പങ്കെടുത്ത് വൻ വിജയമായി പ്രഗതി വാക്കത്തോൺ 2019 ലോകാരോഗ്യ ദിനം 07 ഏപ്രിൽ 2019 ന് തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ചു.
തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം (എൻഎച്ച്എം) തൃശൂർ, കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) തൃശൂർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തൃശൂർ, റോട്ടറി ക്ലബ്, ലയൺസ് ക്ളബ് എന്നീ സംഘടനകളാണ് പരസ്പരം സഹകരിച്ച് ഈ വാക്കത്തോൺ സംഘടിപ്പിച്ചത്.
ജനസാഗരമായ വാക്കത്തോൺ, ആവേശ്വജ്വലമായ സൂംബ, പോലീസ് അക്കാഡമിയുടെ മനോഹരമായ ഡാൻസ്, മികച്ച ഫ്ളാഷ് മോബ് എന്നിവയെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
മികച്ച പിന്തുണ നൽകി പോലീസ് അക്കാഡമി, ഗവ നഴ്സിങ്ങ് കോളേജ്, ബിഎസ്എഫ്, എക്സൈസ് എന്നിവർ സഹകരിച്ചു.